എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിലെ "ബലിക്കല്ല്" പഞ്ചലോഹം പൊതിഞ്ഞതിന് ശേഷം പൂജാതര്‍പ്പണങ്ങളോടെ "ബലിക്കല്ല് സമര്‍പ്പണം" നടന്നു. കൂടാതെ ക്ഷേത്രത്തിലെ ഭഗവാന്റെ വാഹനമായ മയിലിനുവേണ്ടി ഭക്തര്‍ സമര്‍പ്പിച്ച മയില്‍ കൂടിന്റേയും സമര്‍പ്പണം ഉണ്ടായിരുന്നു.
2009, നവംബർ 27, വെള്ളിയാഴ്‌ച
ബലിക്കല്ല് സമര്‍പ്പണം
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിലെ "ബലിക്കല്ല്" പഞ്ചലോഹം പൊതിഞ്ഞതിന് ശേഷം പൂജാതര്‍പ്പണങ്ങളോടെ "ബലിക്കല്ല് സമര്‍പ്പണം" നടന്നു. കൂടാതെ ക്ഷേത്രത്തിലെ ഭഗവാന്റെ വാഹനമായ മയിലിനുവേണ്ടി ഭക്തര്‍ സമര്‍പ്പിച്ച മയില്‍ കൂടിന്റേയും സമര്‍പ്പണം ഉണ്ടായിരുന്നു.
പോസ്റ്റ് ചെയ്തത്
Unknown
തിരു ഉല്‍സവം 2009-10
ശ്രീ സുബ്രഹ്മണ്യസ്വാമി ഗജരാജന്‍ പാമ്പാടി രാജന്റെ പുറത്ത് എഴുന്നള്ളുന്നു
പ്രിയപ്പെട്ടവരെ,
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ തിരു ഉല്‍സവം മുന്‍ വര്‍ഷങ്ങളിലെപ്പോലെ അതി ഗംഭീരമായി ആഘോഷിച്ചു. അഞ്ചാം ദിവസം പതിനൊന്ന് ഗജവീരന്മാര്‍ അണിനിരന്ന ശീവേലിയും അതിനുശേഷം ആനയൂട്ടും നടന്നു. മേളപ്രമാണി ശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്ത്വത്തില്‍ ചെണ്ടമേളം പതികാലവും പിന്നിട്ട് പഞ്ചാരി അഞ്ചാംകാലം കൊട്ടിക്കലാശമായപ്പോളേയ്ക്കും മേളപ്പെരുമയില്‍ ഭക്തജനങ്ങള്‍ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ തിരുനടയില്‍ ആനന്ദ സാഗരത്തിലാറാടി. പിന്നീട് വൈകീട്ട് ദീപാരാധന നടതുറന്നപ്പോള്‍ കണ്ണുകള്‍ക്ക് ആനന്ദമേകി അതിഗംഭീര "വെടിക്കെട്ട്" ആണ്ടവ സേവാ സമിതിയുടെ നേതൃത്ത്വത്തില്‍ നടന്നു. ഭഗവാന്‍റെ തിടമ്പേറ്റി തലേക്കെട്ട് കെട്ടി എഴുന്നള്ളിച്ചിരുന്നത് ഭക്തസ്കന്ദ ഭഗവാന് വഴിപാടായി കൊണ്ടുവന്ന ഗജരാജന്‍ പാമ്പാടി രാജനെയായിരുന്നു. വെടിക്കെട്ടിന് ശേഷം രാത്രി പഞ്ചവാദ്യവും ചെണ്ടമേളത്തോടും കൂടി തിരു വിളക്ക് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.
എല്ലാവര്‍ക്കും എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹാശ്ശിസ്സുകള്‍ ലഭിക്കുമാറാകട്ടെ...
ശ്രീ സുബ്രഹ്മണ്യായ നമ:
പോസ്റ്റ് ചെയ്തത്
Unknown
ലേബലുകള്‍:
ഉല്‍സവാഘോഷങ്ങള്‍,
Devotional,
Elankunnapuzha,
Hindu,
Murukan
ല്‍
3:16 PM
0
അഭിപ്രായ(ങ്ങള്)


ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)