2012, മാർച്ച് 17, ശനിയാഴ്‌ച

കാര്‍ത്തികേയസ്തോത്രം
-------------------------

ഒങ്കാരരൂപ ! ശരണാശ്രയ സര്‍വസൂനോ!

ശിങ്കാരവേല സകലേശ്വര ദീനബന് ധോ!
സന്താപനാശന സനാതന ശക്തിഹസ്താ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം

പഞ്ചാദ്രിവാസസഹജസുരസൈന്യനാഥ!
പഞ്ചാമൃതപ്രിയ ഗുഹ സകലാധിവാസ!
ഖണ് ഡേന്ദുമൌലിതനയ മയില്‍വാഹനസ്ഥ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം

ആപദ്വിനാശക കുമാരക ചാരുമൂര്‍ത്തേ!
താപന്ത്രയാന്തക ദയാപര താരകാരേ !
ആര്‍ത്താഭയപ്രദഗുണത്രയ ഭവ്യരാശേ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം

വല്ലീപതേ സുകൃതദായക പുണ്യമൂര്‍ത്തേ
സ്വര്‍ലോകനാഥപരിസേവിത ശംഭുസൂനോ!
ത്രൈലോക്യനായക ഷഡാനന പൂതപാദ!
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം

ജ്ഞാനസ്വരൂപ സകലാത്മകവേദവേദ്യ !
ജ്ഞാന പ്രിയാഖിലദുരന്തമഹാവനാഗ് നേ!
ദീനാവനപ്രിയ നിരാമയ ദാനസിന് ധോ
ശ്രീ കാര്‍ത്തികേയ! മമ ദേഹി കരാവലംബം ....