2008, മേയ് 16, വെള്ളിയാഴ്‌ച

നിത്യ പ്രാര്‍ഥനാ മന്ത്രങ്ങള്‍

ഈ മന്ത്രങ്ങള്‍ നിത്യവും പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ് ജപിക്കുന്നത് ഐശ്വര്യദായകമാണ്. . .

2 അഭിപ്രായങ്ങൾ:

നന്ദു പറഞ്ഞു...

മുരുകൻ,
ഓരോ ദേവതാ സ്തുതിക്കും (സ്തുതിയും മന്ത്രവും രണ്ടും രണ്ടാ‍ണ്)
അതിന്റെതായ കാലവും സമയവും ഒക്കെയില്ലെ?. താങ്കൾ കൊടുത്തിരിക്കുന്നതിൽ ഗണപതിസ്തുതിയും, ശിവസ്തുതിയും, വിഷ്ണുസ്തുതിയും ഒക്കെ പെടുമല്ലോ? ഇതെല്ലാം ഒന്നിച്ച് ചൊല്ലണം എന്നാണോ?.

Elankunnapuzha Murukan പറഞ്ഞു...

പ്രിയപ്പെട്ട വായനക്കാരാ,
അങ്ങേക്ക് നന്ദി, താങ്കളുടെ കമെന്‍റ് വായിച്ചു. നിത്യവും പൂജാമുറിയില്‍ ഒരു തിരി തെളിച്ച് ഈ കൊടുത്തിരിക്കുന്ന മന്ത്രമായാലും സ്തുതി ആയാലും പാരായണം ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. താങ്കള്‍ സപ്താഹ പാരായണം ശ്രവിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉണ്ടെങ്കില്‍ സപ്താഹ പാരായണം ആരംഭിക്കുന്നതിനു മുന്‍പായി എല്ലാ ദേവകളുടേയും പ്രീതിക്കായി ഇത്തരം മന്ത്രങ്ങള്‍ പാരായണം ചെയ്യുന്നതും ശ്രവിച്ചിരിക്കും എന്നു വിശ്വസിക്കട്ടെ. ഒരു സപ്താഹയജ്ഞത്തില്‍ പങ്കെടുക്കുവാനായി ഭാഗ്യം ലഭിച്ചപ്പോള്‍ അവിടെനിന്നും കിട്ടിയ അറിവുകൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ മൂന്ന് നാല് കൊല്ലമായി നിത്യവും ഈ പ്രാര്‍ത്ഥന ചൊല്ലി വരുന്നത്. വേറെ ആര്‍ക്കെങ്കിലും കൂടി ഇതുപകരിക്കുമെങ്കില്‍ ആകട്ടെ എന്നു കരുതി മാത്രം ബ്ലോഗിലിട്ടതാണ്. ഇതിലെന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ദയവുചെയ്ത് വിശദീകരിച്ച് എന്‍റെ അറിവില്ലയ്മ മാററ്റിത്തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.